Breaking News

കാസർഗോഡ് ജില്ലയിൽ മൂന്ന് കാലാവസ്ഥ സ്റ്റേഷനുകൾ കൂടി മുളിയാർ, മടിക്കൈ, ചാനടുക്കം എന്നിവിടങ്ങളിലെ വെതർ സ്റ്റേഷനുകൾക്കാണ് അനുമതിയായത്. പനത്തടിയാണ് നാലാമത്തെ സ്റ്റേഷനായി നിർദ്ദേശിച്ചിട്ടുള്ളത്



മഴയുടെ അളവും മറ്റു വിശദാംശങ്ങളും മനസ്സിലാക്കാന്‍ സംസ്ഥാനത്ത് സ്ഥാപിക്കുന്ന 62 ഓട്ടമാറ്റിക് വെതര്‍ സ്റ്റേഷനുകളില്‍ നാലെണ്ണം കാസര്‍ഗോഡ് ജില്ലയില്‍. നിലവില്‍ 3 സ്റ്റേഷന് അനുമതി ലഭിച്ചു. ഒരുസ്റ്റേഷന് നിര്‍ണയിച്ച സ്ഥലം അനുയോജ്യമല്ലാത്തതിനാല്‍ അതു മാറ്റി പുതിയ ശുപാര്‍ശ നല്‍കി. മുളിയാര്‍, മടിക്കൈ, ചാനടുക്കം എന്നിവിടങ്ങളിലെ വെതര്‍ സ്റ്റേഷനുകള്‍ക്കാണ് അനുമതിയായത്. പനത്തടിയാണ് നാലാമത്തെ സ്റ്റേഷനായി നിര്‍ദ്ദേശിച്ചിട്ടുള്ളത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കാണ് സ്ഥലം കണ്ടെത്തേണ്ട ചുമതല. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ഒരു കാലാവസ്ഥ സ്റ്റേഷന് അഞ്ചുലക്ഷത്തോളം രൂപ ചിലവ് വരും. പത്തു മീറ്റര്‍ നീളവും വീതിയുമുള്ള സ്ഥലത്താണ് ഇതിനു ക്രമീകരണങ്ങളൊരുക്കുന്നത്.

No comments