Breaking News

'പ്രൊബേഷൻ പക്ഷാചാരണം-2021': എളേരിത്തട്ട് ഗവ.കോളേജിൽ വെള്ളരിക്കുണ്ട് താലൂക്ക് തല പ്രൊബേഷൻ അവബോധപരിപാടി സംഘടിപ്പിച്ചു


എളേരിത്തട്ട് : പ്രൊബേഷൻ പക്ഷാചാരണം -2021 ന്റ സമാപന സമ്മേളനത്തിന്റെ ഭാഗമായി എളേരിത്തട്ട് ഇ. കെ. നായനാർ മെമ്മോറിയൽ ഗവ.  കോളേജിൽ അന്തർദേശീയ മനുഷ്യാവകാശ ദിനാചാരണവും വെള്ളരിക്കുണ്ട് താലൂക്ക് തല പ്രൊബേഷൻ അവബോധപരിപാടിയും സംഘടിപ്പിച്ചു. സാമൂഹ്യ നീതി വകുപ്പ് കാസറഗോഡ് ജില്ലാ പ്രൊബേഷൻ ഓഫീസ്, ഹോസ്ദുർഗ് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും,(TLSC),

ബെറ്റർ ലൈഫ് ഫൗണ്ടേഷന്റെയും, എളേരിത്തട്ട് ഇ. കെ. നായനാർ മെമ്മോറിയൽ ഗവ:കോളേജ്, നാഷണൽ സർവീസ് സ്കീം (NSS) യൂണിറ്റുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ കോളേജ് സെമിനാർ ഹാളിൽ നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് തല പ്രൊബേഷൻ അവബോധ രൂപീകരണ പരിപാടിയുടെ ഉദ്ഘാടനം മനുഷ്യാവ കാശ ദിന സന്ദേശത്തോടെ ജയിൽവകുപ്പ് റീജിയണൽ വെൽഫെയർ ഓഫീസർ (ഉത്തരമേഖല) മുകേഷ്. കെ.വി നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. സോൾജി.കെ. തോമസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പ്രൊബേഷൻ ഓഫീസർ പി. ബിജു. മോഡറേറ്ററായി.കോളേജ് വൈസ് പ്രിൻസിപ്പാൾ സി. ടി.ശശി, എൻ എസ് എസ്.പ്രോഗ്രാം ഓഫീസർമാരായ ഡോ. ജിൻസ് ജോസഫ്, പ്രകാശൻ. കെ, ഹൊസ്ദുർഗ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരാലീഗൽ വളന്റിയർ മഹേശ്വരി എന്നിവർ ആശംസകൾ അർപ്പിച്ചു. ബെറ്റർ ലൈഫ് ഫൗണ്ടഷൻ സ്ഥാപകൻ മോഹൻദാസ് വയലാംകുഴി നന്ദി പറഞ്ഞു. പ്രൊബേഷൻ നിയമവും നല്ലനടപ്പ് സംവിധാനവും നേർവഴി പദ്ധതിയും ആഫ്റ്റർ കെയർ പരിപാടികളും എന്നീ രണ്ടു വിഷയങ്ങളിൽ പ്രൊബേഷൻ ട്രെയിനർ  ബി.സലാവുദ്ധീൻ അവതരണം നടത്തി. തുടർന്ന് "കുറ്റവാളികളെ തിരുത്താം- കുറ്റകൃത്യം കുറയ്ക്കാം " എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ ജില്ലാ പ്രൊബേഷൻ ഓഫീസർ പി.ബിജു മോഡറേറ്റർ ആയി. നൂറിലധികം എൻ എസ് എസ് വളന്റിയർമാർ പരിപാടിയിൽ പങ്കെടുത്തു. രാവിലെ 10: 15 ന് ആരംഭിച്ച പരിപാടി പ്രൊബേഷൻ ഐ ഇ സി ക്യാമ്പയിൻ പോസ്റ്റർ പ്രദർശനത്തോടെ ഉച്ച കഴിഞ്ഞു 2 മണിക്ക് അവസാനിച്ചു.

No comments