നീലേശ്വരം-ഇടത്തോട് റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് കിനാനൂർ -കരിന്തളം മണ്ഡലം കമ്മിറ്റി ഏകദിന ഉപവാസം നടത്തി
അടുക്കം: നീലേശ്വരം-ഇടത്തോട് റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് കിനാനൂർ -കരിന്തളം മണ്ഡലം കമ്മിറ്റി ഏകദിന ഉപവാസം നടത്തി.
ഉപവാസം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിപി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. .യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാകേഷ് പി വി കുവ്വാറ്റി അധ്യക്ഷത വഹിച്ചു.INTUC ജില്ലാ സെക്രട്ടറി സി ഓ സജി,കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സി വി ഗോപകുമാർ, ദിനേശൻ പെരിയങ്ങാനം, , യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സന്തു ടോം ജോസ്, എന്നിവർ സംസാരിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാകേഷ് പി വി കുവ്വാറ്റി, ഭാരവാഹികളായ ശ്രീജിത്ത് എം പുതുക്കുന്ന്, ഹരിശങ്കർ കോളംകുളം, ഷിബു കുവ്വാറ്റി, ലിയോൺസ് ബിരിക്കുളം, വിഷ്ണു കിനാവൂർ എന്നിവരാണ് ഉപവാസം അനുഷ്ഠിച്ചത്. കിളിയളം-വരഞ്ഞുർ റോഡിന്റെ പണി 2020ൽ പൂർത്തിയാക്കേണ്ടതാണ്. അതും മന്തഗതിയിലാണ് നീങ്ങുന്നത്. പഞ്ചായത്തിലെ മുഴുവൻ റോഡുകളും ഉടൻ പണി പൂർത്തിയാക്കിയില്ലെങ്കിൽ യൂത്ത് കോൺഗ്രസ് ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
No comments