Breaking News

കിസാൻ സർവീസ് സൊസൈറ്റി ചിറ്റാരിക്കാൽ യൂണിറ്റ് രൂപീകരിച്ചു കെ.എസ്.എസ് ദേശീയ ചെയർമാൻ ജോസ് തയ്യിൽ ഉദ്ഘാടനം ചെയ്തു.


ചിറ്റാരിക്കാൽ: കിസാൻ സർവീസ് സൊസൈറ്റി  ചിറ്റാരിക്കാൽ സി.ഡി.എ ഹാളിൽ കെ.എസ്.എസ് ദേശീയ ചെയർമാൻ ജോസ് തയ്യിൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി പ്രസിഡന്റ്: ഷിജിത്ത് കുഴിവേലിൽ, ജനറൽ സെക്രട്ടറി: ഓസ്റ്റിൻ എളമ്പാശ്ശേരിൽ, ട്രഷറർ: സെബാസ്റ്റ്യൻ തയ്യിൽ, വൈസ് പ്രസിഡന്റ്മാർ: മാത്യു എഴുത്തുപുരയ്ക്കൽ, സെബാസ്റ്റ്യൻ കോട്ടയിൽ, സെക്രട്ടറിമാർ: സോണി പൊടിമറ്റം, ജോയി ഇലഞ്ഞിമറ്റം എന്നിവരെ തിരഞ്ഞെടുത്തു. കിസാൻ സർവ്വിസ് സൊസൈറ്റിയിലൂടെ കാർഷിക വിളകളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുക, ഉൽപ്പനങ്ങളുടെ ശേഖരണം, മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുക , അവ മാർക്കറ്റ് ചെയുക എന്നിവയാണ് ലക്ഷ്യമിടുന്നത്. കർഷകർക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്ന ആനുകൂല്യങ്ങളെയും സബ്സീഡികളെയും കുറിച്ച് ബോധവാൻമാരാക്കാനും ഇതിലൂടെ ഈ സംഘടന ഉന്നം വെക്കുന്നത്.

No comments