Breaking News

മലയോരത്തെ ആതുരശുശ്രൂഷാ രംഗത്ത് മുതൽക്കൂട്ട് ചിറ്റാരിക്കാലിലെ എൻ.റ്റി ജോസഫ് സഹകരണ ആശുപത്രി പ്രതിപക്ഷനേതാവ് നാടിന് സമർപ്പിച്ചു


ചിറ്റാരിക്കാൽ : ചിറ്റാരിക്കാലിന്റെ നിറ സാന്നിധ്യമായിരുന്ന എൻ. ടി ജോസഫിന്റെ പേരിൽ ആരംഭിച്ച  സഹകരണആശുപത്രി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നാടിനു സമർപ്പിച്ചു.


 വെള്ളരിക്കുണ്ടിൽ പ്രവർത്തിച്ചു വരുന്ന കെ. ജെ. തോമസ് മെമ്മോറിയൽ കോ ഓപ്പറേറ്റിവ് ഹോസ്പിറ്റലിന്റെ സഹോദര സ്ഥാപനമായിട്ടാണ് മലയോര കുടിയേറ്റ മേഖ ലയുടെ വികസന ശില്പികളിൽ ഒരാളായ  എൻ. ടി. ജോസഫിന്റ പേരിൽ ആധുനിക സൗകര്യങ്ങളോടെ ചിറ്റാരിക്കാലിൽ ആശുപത്രി പ്രവർത്തനം ആരംഭിച്ചത്.


24 മണിക്കൂറും പ്രവർത്തിക്കുന്ന ഒ. പി. വിഭാഗവും ആധുനിക ലാബ്,ആഴ്ചയിൽ സ്‌പെഷലിസ്റ്റ് ഡോക്ടർ മാരുടെ സേവനം, സുസജ്ജമായ ഐ. പി. വിഭാഗം എന്നിവയോടെ യാണ് ആശുപത്രി പ്രവർത്തനം.


ചടങ്ങിൽ എം. രാജഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

 ഡി. സി. സി. പ്രസിഡന്റ് പി. കെ. ഫൈസൽ എൻ. ടി ജോസഫിന്റെ ഫോട്ടോ അനാചാദനംചെയ്തു.

 ഈസ്റ്റ് എളേരി പഞ്ചായത്ത്‌ പ്രസിഡന്റ് ജെയിംസ് പന്തമാക്കൽ ലാബിന്റെയും സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. കെ.എ. ജോയി ഫാർമസിയും ഉത്ഘാടനം നിർവ്വഹിച്ചു.

വിവിധ രാഷ്രീയ പാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

No comments