Breaking News

പരപ്പ ടൗൺ ബസ്സ് സ്റ്റാൻഡിൻ്റെ പ്രവർത്തനം ഉടൻ ആരംഭിക്കുക; പരപ്പ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി


പരപ്പ:  കിഴക്കൻ മലയോര മേഖലയിലെ പ്രധാന വാണിജ്യകേന്ദ്രമായ പരപ്പയിൽ ടൗൺ ബസ്സ് സ്റ്റാൻഡ് കോംപ്ലക്സ് നിർമ്മാണം എത്രയും പെട്ടന്ന് ആരംഭിക്കണമെന്ന് പരപ്പ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. ഉദാരമതികളും വികസന കാംക്ഷികളുമായ ആളുകൾ പഞ്ചായത്തിന് സൗജന്യമായി നൽകിയ ലക്ഷക്കണക്കിന് വില മതിക്കുന്ന സ്ഥലം പഞ്ചായത്തിന് എഴുതി നൽകീട്ട് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും, ചെറുവിരൽ അനക്കുവാൻ പോലും മാറി മാറി വരുന്ന ഇടത് പക്ഷ പഞ്ചായത്ത് ഭരണസമിതികൾ തയ്യാറല്ല എന്നത് പ്രതിഷേധാർഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ബൂത്ത് പ്രസിഡണ്ട് വി.കൃഷ്ണൻ ആധ്യക്ഷം വഹിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ ജോസ് പനയ്ക്കത്തോട്ടം, കെ.പി.ബാലകൃഷ്ണൻ, സിജോ പി ജോസഫ്, ജോണി കെ.ടി. ചന്ദ്രൻ സി, വി.ഗംഗാധരൻ ,ബാബു വീട്ടിയോടി ,കണ്ണൻ വി എന്നിവർ സംസാരിച്ചു.

No comments