Breaking News

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡിസംബര്‍ 21ന് പെരിയയില്‍ രാഷ്ട്രപതിയെ സ്വീകരിക്കാൻ കേന്ദ്ര സർവ്വകലാശാല ഒരുങ്ങി

പെരിയ: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡിസംബര്‍ 21ന് പെരിയയിലെ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ എത്തും. 2018-20 വര്‍ഷത്തെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങിനായാണ് രാഷ്ട്രപതി എത്തുന്നത്. വൈകുന്നേരം 3.30 മുതല്‍ 4.30 മണി വരെ രാഷ്ട്രപതി സര്‍വ്വകലാശാലയില്‍ ഉണ്ടാകും. രാഷ്ട്രപതി സന്ദര്‍ശനത്തിന് മുന്നോടിയായി സര്‍വ്വകലാശാലയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍ പ്രത്യേകം തയ്യാറാക്കുന്ന വേദിയിലാണ് ബിരുദദാന ചടങ്ങ് നടക്കുക.

No comments