Breaking News

ഒളിച്ചോടിയ കമിതാക്കളെ പോലീസ് കണ്ടെത്തി വീട്ടുകാർക്കൊപ്പം വിട്ടു


ചിറ്റാരിക്കാൽ: ഐടിഐയിൽ നിന്നും ഒളിച്ചോടിയ വിദ്യാർത്ഥി കമിതാക്കളെ പോലീസ് പിടികൂടി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. പത്തൊമ്പതുകാരനായ കാമുകനും പത്തൊമ്പതുകാരിയായ കാമുകിയുമാണ് കഴിഞ്ഞ ദിവസം ഒളിച്ചോടിയത്. ഇത് സംബന്ധിച്ച് രക്ഷിതാക്കളുടെ പരാതി യിൽ കേസെടുത്ത പോലീസ് ഇരുവരേയും കണ്ടെത്തുകയായിരുന്നു. ഇതിൽ 19കാരന് വിവാഹപ്രായമായില്ലെന്ന് കണ്ടതിനെ തുടർന്ന് വീട്ടുകാരെ വിളിച്ചുവരുത്തി കൂടെ വിടുകയായിരുന്നു. പെൺകുട്ടിയെ പോലീസ് വീട്ടുകാർക്കൊപ്പം വിട്ടു.

No comments