Breaking News

വെള്ളിത്തിരയിൽ കാസര്‍കോടിൻ്റെ അഭിനയ മികവുമായി പുതിയ സിനിമ 'രണ്ട് ' ഇന്ന് മുതൽ തീയേറ്ററിൽ ബളാൽ സ്വദേശി രാജേഷ് അഴീക്കോടനും ശ്രദ്ധേയമായ വേഷം


വെള്ളരിക്കുണ്ട്:  കാസര്‍കോട് ജില്ലയിലെ പ്രമുഖ നാടക-സിനിമാ പ്രവര്‍ത്തകര്‍ പ്രധാന വേഷത്തിലെത്തുന്ന ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിച്ച് സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന 'രണ്ട് ' ജനുവരി 7 വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്തും.  ബിനുലാല്‍ ഉണ്ണി രചന നിര്‍വ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ചിത്രം, കേരളത്തിന്റെ സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നു. ജാതിമത രാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങളെയും അഴിയാകുരുക്കുകളെയുമാണ് ചിത്രം ഉന്നം വെയ്ക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, അന്ന രേഷ്മ രാജന്‍, ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്‌മാന്‍, സുധി കോപ്പ, ബാലാജിശര്‍മ്മ, ഗോകുലന്‍, സുബീഷ്‌സുധി, രാജേഷ് ശര്‍മ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂര്‍, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോല്‍, ജയശങ്കര്‍ , ബിനു തൃക്കാക്കര , കോബ്ര രാജേഷ്, ജനാര്‍ദ്ദനന്‍ ,  ശ്രീലക്ഷ്മി, മാല പാര്‍വ്വതി, മറീന മൈക്കിള്‍ , മമിത ബൈജു , പ്രീതി എന്നിവര്‍ക്ക് പുറമേ കാസർകോടു ജില്ലക്കാരായ രാജേഷ് അഴിക്കോടന്‍, രാജേഷ് മാധവന്‍, അനീഷ് കുറ്റിക്കോല്‍, ഹരിദാസ് കുണ്ടംകുഴി  എന്നിവരും ശ്രദ്ധേയ വേഷത്തിൽ അഭിനയിക്കുന്നു. ചിത്രത്തിൽ മുസ്ലിയാർ എന്ന കഥാപാത്രമായി ബളാൽ സ്വദേശിയും നാടക സിനിമാ പ്രവർത്തകനുമായ രാജേഷ് അഴീക്കോടൻ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ട്. കാസര്‍കോട് ജില്ലയിലെ ചെമ്പരിക്ക എന്ന പ്രദേശമാണ് കഥാപശ്ചാത്തലം. ചിത്രത്തിന് സ്‌ക്രിപ്റ്റ് എഴുതിയ ബിനുലാല്‍ ഉണ്ണി ഏറെക്കാലം കാസര്‍ഗോഡ് അധ്യാപകനായിരുന്നു. നാടകപ്രവര്‍ത്തകനും ജില്ലയിലെ മികച്ച ക്രിക്കറ്റ് താരവും ആയിരുന്നു.

No comments