Breaking News

ചെസ്സ് അസോസിയേഷൻ്റെ സമ്മാനദാനവും അനുമോദനവും ചെസ്സ് ടൂർണമെന്റും നാളെ ജി.എച്ച്.എസ്.എസ് പെരിയയിൽ


പെരിയ: ചെസ്സ് കേരള സംഘടിപ്പിച്ച ടി.കെ. ജോസഫ് മെമ്മോറിയൽ ഓൾ കേരള സ്കൂൾസ് ഓപ്പൺ ഓൺലൈൻ ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ കാസറഗോഡ് ജില്ലയിലെ വിജയികൾക്കുള്ള സമ്മാന ദാനവും സംസ്ഥാന അണ്ടർ 9 ചെസ്സ് ചാമ്പ്യൻ (2020) മാസ്റ്റർ ആർ. സാവന്ത് കൃഷ്ണന് അനുമോദനവും സ്കൂൾ കുട്ടികൾക്കായി ജില്ലാതല ചെസ്സ് ടൂർണമെന്റും ജനുവരി 8 ശനിയാഴ്ച, പെരിയ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വെച്ചു നടക്കുന്നതാണ്.


ചെസ്സ് അസോസിയേഷൻ കാസറഗോഡ് സംഘടിപ്പിക്കുന്ന പ്രസ്തുത പരിപാടിയിൽ വൈകുന്നേരം 4.30 ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്  ശ്രീ. പി. ഹബീബ് റഹ്മാൻ (മുൻ സൂപ്രണ്ട് ഓഫ് പോലീസ്) സമ്മാനദാനം നിർവ്വഹിക്കും.


രാവിലെ 9.30ന്  പെരിയ ഗവ: എച്ച് എസ്സ് എസ്സ് ഹെഡ് മാസ്റ്റർ  പി. ബാലചന്ദ്രൻ നായർ ചെസ്സ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.


ടൂർണമെന്റിൽ ജില്ലയിലെ എല്ലാ സ്കൂൾ കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്. 

LKG to 4th, 5th to 8th, 9th 12thഎന്നീ 3 കാറ്റഗറികളിലായാണ് മത്സരങ്ങൾ. 


എൻട്രി ഫീസ് ഇല്ല. ഓരോ കാറ്റഗറിയിലും ആദ്യ 3 സ്ഥാനങ്ങൾക്ക് ട്രോഫിയും നാലു മുതൽ 10 വരെ സ്ഥാനങ്ങൾക്ക് മെഡലും സർട്ടിഫിക്കറ്റും സമ്മാനിക്കുന്നതാണ്. 


മറ്റു വിശദ വിവരങ്ങൾക്ക് ഫോൺ: 9605231010, 94950 93810.


രജിസ്ട്രേഷൻ ജനുവരി 7 വെള്ളിയാഴ്ച രാത്രി 10 മണിക്ക് അവസാനിക്കുന്നതാണ്.

മത്സരാർത്ഥികൾ താഴെ കൊടുക്കുന്ന ലിങ്ക് വഴി പേരു രജിസ്റ്റർ ചെയ്യേണ്ടതാണ്:

https://docs.google.com/forms/d/e/1FAIpQLScsXATx7T0ZLrq1Tu8agy-0IVGz2axBCdhhJKTXXSJzf-U3Pg/viewform?vc=0&c=0&w=1&flr=0

No comments