Breaking News

'എന്തിനെയും എതിർക്കുന്നത് പ്രതിപക്ഷ ധർമ്മമല്ല': കേരള കോൺഗ്രസ് (ബി) ജില്ലാ കൺവൻഷൻ കാഞ്ഞങ്ങാട് സമാപിച്ചു


കാഞ്ഞങ്ങാട്: എന്തിനെയും കണ്ണുമടച്ച് എതിർക്കുന്നത് പ്രതിപക്ഷ ധർമ്മമല്ല എന്ന്കേരള കോൺഗ്രസ് ബി സംസ്ഥാന ട്രഷററും മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാനുമായ കെ ജി പ്രേംജിത്ത് പറഞ്ഞു. കാഞ്ഞങ്ങാട് ചേർന്ന കേരള കോൺഗ്രസ് ബി ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 പാർട്ടി ചെയർമാൻ ദിവംഗതനായ ആർ ബാലകൃഷ്ണപിള്ളയുടെ ഛായാചിത്രത്തിനുമുന്നിൽ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചന നടത്തി കൊണ്ടായിരുന്നു യോഗം ആരംഭിച്ചത്. മുൻ ജില്ലാ പ്രസിഡന്റ് എ കുഞ്ഞിരാമൻ നായരേയും യോഗത്തിൽ അനുസ്മരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ജി ഗോപകുമാർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സംസാരിച്ചു.

 ജില്ലയിലെ മെമ്പർഷിപ്പിന് അടിസ്ഥാനത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ പി ടി നന്ദകുമാറിനെ ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.

 ജില്ലാ വൈസ് പ്രസിഡണ്ട്മാരായി ജീഷ് ചീമേനി ,റോവിൻ എന്നിവരെയും ജില്ലാ ട്രഷററായി ടി തമ്പാനെയും  തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിമാരായി സെബാസ്റ്റ്യൻ നടക്കൽ, പ്രഭാകരൻ കടപ്പുറം എന്നിവരെയും പ്രസിഡണ്ട് നോമിനേറ്റ് ചെയ്തു.

No comments