Breaking News

ബളാൽ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും വിയർപ്പൊഴുക്കി: ഇടത്തോട്-പയാളം കോളനി കോൺക്രീറ്റ് റോഡ് യാഥാർത്ഥ്യമായി


വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമപഞ്ചായത്ത്‌ 2021 വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഇടത്തോട് പായാളം കോളനി കോൺക്രീറ്റ് റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു.

നാലര ലക്ഷം രൂപയോളം ചിലവഴിച്ച് 135 മീറ്റർ ദൂരം മൺറോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചു. 23 തൊഴിലുറപ്പ് ജോലിക്കാർക്കൊപ്പം നാട്ടുകാരും കൈ കോർത്താണ് ചുരുങ്ങിയ ദിവസം കൊണ്ട് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.

ചൊവ്വാഴ്ച വൈകിട്ട് നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. അബ്ദുൾ കാദർ അധ്യക്ഷതവഹിച്ചു.

വൈസ് പ്രസിഡന്റ് എം. രാധാമണി,പരപ്പ ബ്ലോക് പഞ്ചായത്ത്‌ അംഗം സി. രേഖ,പഞ്ചായത്ത്‌ അംഗം ജോസഫ് വർക്കി,സി.പി. കൃഷ്ണൻ, റോബിൻ ടി. സി. ജോണി ജോസഫ്, എ വി. ശ്യാമള,മനോജ്‌ കുമാർ പായാളം എന്നിവർ പ്രസംഗിച്ചു.

No comments