Breaking News

പേരൂരിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നു കമ്പിക്കെട്ട്‌ റോഡിലേയ്‌ക്ക്‌ വീണു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്


കാഞ്ഞങ്ങാട്‌: ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നു കമ്പിക്കെട്ട്‌ റോഡിലേയ്‌ക്ക്‌ വീണു. പിന്നാലെ എത്തിയ കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം കോട്ടപ്പാറ, പേരൂരിലാണ്‌ അപകടം, മലയോരത്തേക്ക്‌ പോവുകയായിരുന്നു കമ്പിലോഡുമായി ടെമ്പോ. യാത്രയ്‌ക്കിടയില്‍ കെട്ടുപൊട്ടിയാണ്‌ കമ്പി റോഡിലേയ്‌ക്ക്‌ മറിഞ്ഞു വീണത്‌. ഇതിനിടയില്‍ കമ്പി കാറിനു മുകളില്‍ തട്ടിയെങ്കിലും വലിയ അപകടം ഒഴിവാകുകയായിരുന്നു.

No comments