ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ പ്രതിഫലമുള്ള ഇന്ത്യൻ സെലിബ്രിറ്റി വിരാട് കോഹ്ലി; രണ്ടാമത് പ്രിയങ്ക ചോപ്ര
ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ സെലിബ്രിറ്റിയായി വിരാട് കോഹ്ലി. ലോക പട്ടികയില്‍ 19-ാം സ്ഥാനത്താണ് താരം. ബോളിവുഡ് താരം പ്രിയങ്ക ചോപ്ര 27-ാം സ്ഥാനത്തുണ്ട്. കോഹ്‌ളി ഒരു ഇസ്റ്റാഗ്രാം പോസ്റ്റിന് 680000 ഡോളറും പ്രിയങ്കക്ക് 403000 ഡോളറുമാണ് ലഭിക്കുന്നത്. ഇരുവര്‍ക്കും പുറമെ ആദ്യത്തെ അമ്പത് പേരുടെ പട്ടികയില്‍ മറ്റൊരു ഇന്ത്യന്‍ സെലിബ്രിറ്റിയില്ല. ലോക പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റോണാല്‍ഡോയാണ്. താരത്തിന് ഒരു പോസ്റ്റിലൂടെ 1604000 ഡോളറാണ് ലഭിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ളത് അമേരിക്കന്‍ നടന്‍ ഡ്വെയ്ന്‍ ജോണ്‍സണാണ്. 1523000ഡോളാറാണ് വരുമാനം. റൊണാള്‍ഡോയെകൂടാതെ ലയണല്‍ മെസ്സിയാണ് ആദ്യ പത്തില്‍ ഇടെ നേടിയ മറ്റൊരു ഫൂട്‌ബോള്‍ താരം. ഒരു പോസ്റ്റിന് 1169000 ഡോളാറാണ് മെസ്സി സമ്പാതിക്കുന്നത്. അരിയാനെ ഗ്രാന്‍ഡെ, കൈയില്‍ ജെന്നെര്‍, സെലേന ഗോമസ് എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനത്തുള്ളത്. ഏഴാം സ്ഥാനത്തുള്ള മെസ്സിക്ക് പിന്നാലെ കിം കാര്‍ദിഷിയാന്‍, ബിയോണ്‍സ്, ജെസ്റ്റിന്‍ ബെയ്‌ബെര്‍, കെന്‍ഡാല്‍ ജെന്നല്‍ എന്നിവരാണ് ആദ്യ പത്തില്‍ ഇടം നേടിയവര്‍.
No comments