Breaking News

മാലിന്യ മുക്ത കേരളത്തിനായി ഐ.എഫ്.എസ്.ഇ ബളാൽ പഞ്ചായത്തിലെ രണ്ടാം വാർഡ്തല ഉൽഘാടനം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പത്മാവതി നിർവ്വഹിച്ചു


വെള്ളരിക്കുണ്ട്: മാലിന്യങ്ങൾ തെരുവോരങ്ങളിൽ എത്താതെ ഉറവിടങ്ങളിൽ സoസ്കരിക്കരിച്ചു മാലിന്യ രഹിത കേരളത്തിന് നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ബളാൽ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സനുമായ പി. പത്മാവതി പറഞ്ഞു

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏറെ പ്രാധാന്യം നൽകുന്ന മാലിന്യ സംസ്കാരണ പദ്ധതി നമ്മൾ ഓരോരുത്തരും ഉത്തരവാദിത്തതോടെ ഏറ്റെടുക്കേണ്ടതുണ്ട്. 


നൂതന യൂറോപ്യൻ ഇനോക്കുലം ബാക്ടീരിയൽ ടെക്നോളജിയുമായി ജൈവമാലിന്യങ്ങളെ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കാൻ ഐ.എഫ്.എസ്. ഇ (ഇൻ്റർ നാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെൻറ്) നടപ്പാക്കുന്ന പദ്ധതിയുടെ ബളാൽ പഞ്ചായത്തിലെ 2 ആം വാർഡ് തല ഉൽഘാടനം നടത്തി സംസാരിക്കുകയായിരുന്നു അവർ

മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ പുറം തള്ളുന്ന ശീലത്തിനെതിരെ സാമൂഹ്യ അവബോധം വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്. മാലിന്യ രഹിത കേരളത്തിനായി നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അതിന്റെ പ്രവർത്തനത്തിൽ എന്റെ എല്ലാവിധ സഹായ സഹകരണങ്ങൾ ഉണ്ടാകുമെന്നും അവർപറഞ്ഞു. 


എഡിഎസ് പ്രസിഡണ്ട് ഷിജ റോബർട്ട് അദ്ധ്യക്ഷത  വഹിച്ച ചടങ്ങിൽ ഐ.എഫ് എസ് ഇ വെള്ളരിക്കുണ്ട് താലൂക്ക് കോർഡിനേറ്റർ എം. കുഞ്ഞിരാമൻ പദ്ധതിയെയും IFSEയെയും പറ്റി അവ ധരിപ്പിച്ചു   തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്മ്യുണിറ്റി മെഡിസിൻ വിഭാഗത്തിന്റെ സൂപ്പർവൈസർ  പി.കുഞ്ഞികൃഷ്ണൻ , അരിങ്കല്ല് അംഗൻവാടി ടീച്ചർ ശ്രീമതി സുഷമ ആർ ,സാമൂഹ്യ പ്രവർത്തകൻ റ്റിജോ തോമസ് തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു .ഗ്രാമ സേവിക നിഷ അരവിന്ദൻ പദ്ധതി സാങ്കേതികമായി  സ്ഥാപിച്ച് സംസാരിച്ചു IFSE 2ആം വാർഡ് ഗ്രാമ സേവിക ശാന്ത രാഘവൻ സ്വാഗതവും 3 ആം വാർഡ് ഗ്രാമ സേവിക ശ്രീജ രമേശൻ നന്ദിയും പറഞ്ഞു ഗ്രാമ സേവികമാരായ വൈശാലി ഉണ്ണികൃഷ്ണൻ , സജിത നാരായണൻ, രേവതി എൻ , ജ്യോതി സതീശൻ എന്നിവർ പങ്കെടുത്തു

No comments