Breaking News

ധീരജിൻ്റെ കൊലപാതകം: സിപിഐ എം നേതൃത്വത്തിൽ പരപ്പയിലും,എടത്തോടും, രാജപുരത്തും പ്രതിഷേധ പ്രകടനങ്ങൾ നടത്തി


പരപ്പ: യൂത്ത് കോൺഗ്രസുകാർ കൊലപ്പെടുത്തിയ എസ് എഫ് ഐ നേതാവ് ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐ എം പരപ്പ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഗിരീഷ് കാരാട്ടിന്റെ അധ്യക്ഷതയിൽ ലോക്കൽ സെക്രട്ടറി എ.ആർ.രാജു ഉദ്ഘാടനം ചെയ്തു.കെ.വിനോദ് കുമാർ, പി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.


സി.പി.ഐ. എം നേതൃത്വത്തിൽ എടത്തോട് ടൗണിലും പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗത്തിൽ ബളാൽ ലോക്കൽ കമ്മിറ്റി അംഗം ദാമോദരൻ കൊടക്കൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.


സിപിഐ എം രാജപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജപുരത്ത് പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജോസ് കൈതമറ്റം അധ്യക്ഷനായി. എം സി മാധവൻ, ഷാലു മാത്യു, ജോഷി ജോർജ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എ കെ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.

No comments