Breaking News

വൃദ്ധ ദമ്പതികളുടെ കൊലപാതകം; പ്രതിയായ മകൻ പിടിയിൽ; വൻ പൊലീസ് നീക്കം




പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ .കൊല്ലപ്പെട്ട ചന്ദ്രൻ- ദേവി ദമ്പതികളുടെ മൂത്തമകൻ സനലാണ് അറസ്റ്റിലായത് .പ്രതി പതിവായി മയക്കുമരുന്ന് ഉപയോഗിച്ചതായും കൊലപാതകം നടത്തുമ്പോൾ മയക്കുമരുന്ന് ഉപയോഗിച്ചോയെന്ന് പരിശോധിയ്ക്കും. ഇതിനായി ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൊഴിയെടുക്കുമെന്ന് പാലക്കാട് എസ്പി ആർ വിശ്വനാഥ് പറഞ്ഞു.കൊലപാതകത്തിന് ശേഷം കർണാടകയിലേക്ക് കടന്ന പ്രതിയെ സഹോദരൻ പാലക്കാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പുതുപ്പരിയാരത്തെ വീട്ടിലെത്തിയ സനലിനെ നാട്ടുകാരുടെ സഹായത്താലാണ് പൊലീസ് പിടികൂടിയത്. രാവിലെ ഏഴരയോടെയാണ് സനല്‍ പുതുപ്പരിയാരത്തെ വീട്ടിലെത്തിയത്.

തിരികെ പോകാന്‍ തുടങ്ങിയ സനലിനെ പൊലീസ് നിര്‍ദ്ദേശ പ്രകാരം നാട്ടുകാരും പിന്തുടര്‍ന്നു. പൊലീസെത്തുമ്പോള്‍ തൊട്ടടുത്ത ബസ് സ്റ്റോപ്പിലെത്തിയിരുന്നു പ്രതി. ചെറുത്തുനില്‍പ്പില്ലാതെ ജീപ്പിലേക്ക് കയറിയെന്ന് നാട്ടുകാര്‍ പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിലേ കൊലപാതക കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. ചന്ദ്രനെയും ദേവിയെയും മകൻ സനൽ ക്രൂരമായാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപ്പെടുത്തുന്നതിന് മുമ്പ് കീടനാശിനി കുത്തിവെക്കാൻ സനൽ ശ്രമിച്ചു.




No comments