ഭാര്യയെ വെട്ടികൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു; സ്വത്ത് ആർക്കൊക്കെ നൽകണം എന്ന് ചുമരിൽ കുറിപ്പ്
കൊല്ലം മണ്‍ട്രോതുരുത്തില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. നെന്മേനി സ്വദേശി പുരുഷോത്തമന്‍ ഭാര്യ വിലാസിനി എന്നിവരാണ് മരിച്ചത് തിങ്കളാഴ്ച രാത്രി നടന്ന സംഭവം ഇന്നലെ വൈകിയാണ് നാട്ടുകാരും ബന്ധുക്കളും അറിയുന്നത്. പുരുഷോത്തമന്‍ മാനസികരോഗത്തിന് ചികിത്സിയിലായിരുന്നുവെന്ന് സംശയം.പുറത്ത് പത്രം കിടക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ദാരുണ സംഭവം വെളിപ്പെട്ടത്. മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു പുരുഷോത്തമന്‍. രക്തത്തില്‍ കുളിച്ച നിലയിലാണ് വിലാസിനിയെ കണ്ടെത്തിയത്. സ്വയം മരിക്കുകയാണെന്നും സ്വത്ത് ആര്‍ക്കൊക്കെ നല്‍കണമെന്നുമെല്ലാം വീടിന്റെ ചുവരില്‍ എഴുതിയിരുന്നു. പുരുഷോത്തമന്‍ എഴുതിയ ആത്മഹത്യ കുറിപ്പാണ് ഇതെന്നാണ് പൊലീസ് അനുമാനം. മന്ത്രവാദവും മറ്റും ചെയ്തിരുന്നയാളാണ് പുരുഷോത്തമന്‍. പുരുഷോത്തമനെ മാനസികരോഗത്തിന് ചികിത്സിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു
No comments