Breaking News

"ഫെബ്രുവരിയിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുക": സിഐടിയു വെസ്റ്റ്എളേരി പഞ്ചായത്ത് കൺവെൻഷൻ വരക്കാട് നടന്നു


ഭീമനടി: ഫെബ്രുവരിയിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സിഐടിയു വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്ത് കൻവെൻഷനുകൾ ആവശ്യപ്പെട്ടു.വെസ്റ്റ്‌ എളേരി പഞ്ചായത്ത്‌ കൺവെൻഷൻ വരക്കാട് ബേങ്ക് ഹാളിൽ ജില്ലാ പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘടനം ചെയ്തു. കയനി ജനാർദ്ദനൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ എസ് ശ്രീനിവാസൻ, എം എൻ രാജൻ, സ്കറിയ അബ്രഹാം, പി എസ് സുമ, സുമ ശശി, ലീല സുഭാഷ് എന്നിവർ സംസാരിച്ചു.കെ ബി രവികുമാർ സ്വാഗതം പറഞ്ഞു.ഭാരവാഹികൾ: പി വി തമ്പാൻ (പ്രസിഡന്റ്), കെ ബി രവികുമാർ (സെക്രട്ടറി), കെ സി ലിജുമോൻ (ട്രഷറർ).  ഈസ്റ്റ് എളേരി കൺവെൻഷൻ കൊല്ലാട ഇഎംഎസ് മന്ദിരത്തിൽ ഏരിയാ സെക്രട്ടറി കെ എസ് ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ടി ജി പ്രദിപ് കുമാർ അധ്യക്ഷനായി. കെ ദാമോദരൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ ദാമോദരൻ (പ്രസിഡന്റ്), ടി ജി പ്രദീപ് കുമാർ (സെക്രട്ടറി), ടി ജെ വിൻസെന്റ് (ട്രഷറർ).

No comments