Breaking News

മലയോരത്ത് പന്നികൾ റോഡിൽ ഇറങ്ങുന്നത് പതിവായി പന്നി തട്ടി ബൈക്ക് അപകടവും പതിവ്


വെള്ളരിക്കുണ്ട്: സംസ്ഥാന പാതയോരങ്ങളിലും മലയോര റോഡുകളിലും കാട്ടുപന്നികൾ കൂട്ടത്തോടെ റോഡിൽ ഇറങ്ങുന്നതു കാരണം മോട്ടോർ ബൈക്കുകൾ അപകടത്തിൽ പെടുന്നത് പതിവായി. ഹോട്ടലുകളിലേയും ഇറച്ചികടകളിലേയും മാലിന്യങ്ങൾ ആളൊഴിഞ്ഞ റോഡരികിൽ വലിച്ചെറിയുന്നത് ഭക്ഷിക്കാൻ എത്തുന്ന പന്നികളാണ് വാഹനയാത്രക്കാർക്ക് അപകടമുണ്ടാക്കുന്നത്. ഇരിയ-ഗുരുപുരം റോഡരികിലാണ് കൂടുതലായും മാലിന്യ നിക്ഷേപം നടക്കുന്നത്. പന്നി തട്ടി സ്ക്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയോരത്ത് മരണം വരെ സംഭവിച്ചിട്ടുണ്ട്.

No comments