Breaking News

ഓൺലൈൻ പണമിടപാട്; കണ്ണൂർ സ്വദേശിയായ യുവാവ് പൂനെയിൽ ആത്മഹത്യ ചെയ്ത നിലയിൽ


പൂനെയില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. തലശ്ശേരി സ്വദേശി അനുഗ്രഹ് (22) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ മഹാരാഷ്ട്ര പൊലീസ് അന്വേഷണം തുടങ്ങി.അനുഗ്രഹ് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ 8000 രൂപ വായ്പയെടുത്തിരുന്നു. പിന്നീട് വായ്പാവിവരം യുവാവിന്റെ ഫോണിലെ നമ്പറുകളിലേക്കയക്കാന്‍ തുടങ്ങി. ഇതിന് പുറമേ യുവാവിന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്കയച്ചുകൊടുക്കുകയുമുണ്ടായി. ഇതിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

പൂണെയിൽ മലയാളിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിൽ ഭീഷണിയെത്തിയത് ആസാൻ ലോൺ എന്ന ആപ്പിന്‍റെ പേരിലാണെന്ന് വ്യക്തമായി. ഇൻസ്റ്റന്‍റ് ലോൺ നൽകുന്ന ആപ്പാണിത്. ആപ്പിനെതിരെ നേരത്തെയും പരാതികൾ ഉയർന്നിരുന്നു. മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചുള്ള ഭീഷണി പതിവാണെന്നാണ് ആരോപണം. പരാതികൾ പ്രവഹിക്കുന്നുണ്ടെങ്കിലും പുല്ലുവില പോലും കൽപ്പിക്കാതെ നൂറുകണക്കിന് ആപ്പുകളാണ് പ്രവർത്തിക്കുന്നത്.

No comments