Breaking News

കാക്കടവിൽ എസ്.കെ.എസ്.എസ്.എഫ്. മേഖല കൗൺസിൽ സമാപിച്ചു: പെരുമ്പട്ട മേഖല കമ്മിറ്റി നിലവിൽ വന്നു


കാക്കടവ്: രാജിയാകാത്ത ആത്മാഭിമാനം എന്ന പ്രമേയത്തിൽ സംസ്ഥാനത്തുടനീളം നടത്തപ്പെടുന്ന മെമ്പർഷിപ്പ്  ക്യാമ്പയിനുമായി ബന്ധപ്പെട്ട് ശാഖാ ക്ലസ്റ്റർ കമ്മിറ്റി രൂപീകരണത്തിനുശേഷം മേഖലാ തലങ്ങളിൽ  2022- 24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന മേഖലാതല കൗൺസിൽ ക്യാമ്പിന് ജില്ലയിൽ തുടക്കമായി. ജില്ലയിലെ ക്യാംപെയിൻ കാലയളവിലെ  പ്രഥമ മേഖല ഭാരവാഹികളെ കാക്കടവിൽ വെച്ച് നടന്ന  മേഖല കൗൺസിൽ  ക്യാമ്പിൽ തിരഞ്ഞെടുത്തു.

 മേഖലാ പ്രസിഡണ്ട് ഷൗക്കത്ത് മാസ്റ്റർ അധ്യക്ഷത വഹിച്ചു.  എസ് കെ എസ് എസ്  ജില്ലാ ജനറൽ  സെക്രട്ടറി വി.കെ മുഷ്താഖ് ദാരിമി ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിങ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ് സംഘടന ക്ലാസിന് നേതൃത്വം നൽകി. വരവ്, ചിലവ് കണക്കും , റിപ്പോർട്ടും മേഖലാ സെക്രട്ടറി ഹാരിസ് ദാരിമി  അവതരിപ്പിച്ചു.

 റിട്ടേണിംഗ് ഓഫീസർ, ജില്ലാ സെക്രട്ടറി സുബൈർ ദാരിമി അൽ ഖാസിമി പടന്ന  കൗൺസിൽ യോഗം  നിയന്ത്രിച്ചു.

 ജില്ലാ കമ്മിറ്റി അംഗം സാദിഖ് മൗലവി, എൻ.പി.എം സയ്യിദ് ഫസൽ കോയമ്മ തങ്ങൾ, മേഖല ഐ.ടി കോഡിനേറ്റർ റഹിൽ മൗക്കോട്, ഹാരിസ് ദാരിമി, ഖലീൽ എ കെ, സുഹൈൽ പി.പി.സി ജി.സി.സി  കമ്മിറ്റി അംഗങ്ങളായ സമീർ മൗലവി, റഹീസ് അത്തൂട്ടി എന്നിവർ  ആശംസകളർപ്പിച്ച് സംസാരിച്ചു. 


 പെരുമ്പട്ട മേഖലയുടെ പുതിയ ഭാരവാഹികൾ

പ്രസിഡന്റ് : ഹാരിസ് ദാരിമി കാക്കടവ്

വൈസ് പ്രസിഡന്റ്‌ : ഷിഹാബുദ്ദീൻ ഫൈസി ആമത്തല 

ജന: സെക്രട്ടറി : മുഹമ്മദ് റാഹിൽ പി

ട്രഷറർ: സുഹൈൽ  പി.പി.സി

വർക്കിങ് സെക്രട്ടറി : സുബൈർ VK കുന്നുംകൈ 

ഇബാദ് സെക്രട്ടറി : മുനീർ മൗലവി

വിഖായ സെക്രട്ടറി : പി.കെ ബഷീർ അറിലകണ്ടം

ട്രെന്റ് സെക്രട്ടറി : അഷ്ഫാഖ് അത്തൂട്ടി

സഹചാരി സെക്രട്ടറി : ഷെരീഫ് ചെമ്പ്രകാനം

സർഗലയം സെക്രട്ടറി : നൗഫൽ മൗക്കോട്

ത്വലബ സെക്രട്ടറി :

റഊഫ് ഹുദവി ആമത്തല

ക്യാംപസ് സെക്രട്ടറി : മുജീബ് പി ഓട്ടപ്പടവ് എന്നിവരെയും, വർക്കിങ് കമ്മിറ്റി അംഗങ്ങളായി 

ഷൗക്കത്തലി മാസ്റ്റർ കുന്നുംകൈ, റഫീഖ് പോത്താംകണ്ടം, സമീർ മൗലവി കുന്നുംകൈ, ഫൈസൽ കുന്നുംകൈ, റാഷിദ് ഫൈസിആമത്തല, റിയാസ് ഫൈസി ഓട്ടപ്പടവ്, ഖലീൽ എ. കെ അരിയങ്കല്ല്,  ത്വൽഹത്ത് പെരുമ്പട്ട,  നിസാമുദ്ദീൻ ദാരിമി ചെമ്പ്രകാനം എന്നിവരെയും തിരഞ്ഞെടുത്തു.

No comments