Breaking News

കരാറുകാരന്റെ വീട്ടിൽ നിന്ന് ടാർ ബാരലുകൾ മോഷ്ടിച്ചു, പ്രതിയെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു


നീലേശ്വരം ∙ പള്ളിക്കരയിലെ കരാറുകാരന്റെ വീട്ടുപറമ്പിൽ നിന്ന് 5 ബാരൽ ടാർ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഒട്ടേറെ മോഷണക്കേസുകളിലെ പ്രതി ചിറപ്പുറം ആലിൻകീഴിലെ പ്രകാശനെയാണ് (46) നീലേശ്വരം എസ്ഐ, ഇ.ജയചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. പള്ളിക്കരയിലെ അഭിശങ്കറിന്റെ വീട്ടുവളപ്പിൽ നിന്നു 2 ദിവസം മുൻപാണ് ഇയാൾ ടാർ ബാരൽ മോഷ്ടിച്ചത്. ബാരൽ ഒന്നിന് പതിനായിരം രൂപ വില വരും.


മോഷ്ടിച്ച ബാരലുകൾ ആദ്യം ആലിൻകീഴിലെ കള്ളുഷാപ്പിനു പിന്നിലെ ആളൊഴിഞ്ഞ പറമ്പിൽ സൂക്ഷിച്ച ശേഷം മറിച്ചു വിൽക്കുകയായിരുന്നു. ടാർ വാങ്ങിയ ആളെക്കുറിച്ചും കൊണ്ടുപോകാനുപയോഗിച്ച വാഹനത്തെക്കുറിച്ചും സൂചന കിട്ടിയതായി പൊലീസ് പറഞ്ഞു. മംഗളൂരുവിലെ ഫ്ലാറ്റുകളിൽ നിന്നു സ്വർണാഭരണങ്ങൾ മോഷ്ടിച്ചതുൾപ്പെടെ വിവിധ കേസുകളിൽ പ്രതിയാണ് പ്രകാശൻ. നീലേശ്വരം 2019 ജൂലൈയിൽ നീലേശ്വരം ചീർമക്കാവ് കുറുംബ ഭഗവതി ക്ഷേത്രത്തിലെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ടാർ മോഷ്ടിച്ചത്

No comments