Breaking News

വാവ സുരേഷിൻ്റെ നിലയിൽ നേരിയ പുരോഗതി; ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലായി


പാമ്പ് കടിയേറ്റ് ​കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിൽ കഴിയുന്ന വാവ സുരേഷിന്റെ നിലയിൽ നേരിയ പുരോ​ഗതി. തലച്ചോറിന്റെ പ്രവർത്തനത്തിൽ നേരിയ പുരോ​ഗതിയുണ്ടെന്നാണ് വിവരം. ഹൃദയമിടിപ്പും രക്ത സമ്മർദ്ദവും സാധാരണ നിലയിലേക്ക് വന്നിട്ടുണ്ട്. ഇന്നലെ രാവിലെ കോട്ടയം കുറിച്ചി പാട്ടശേരിയിലായിരുന്നു സംഭവം. പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ സുരേഷിന്റെ മുട്ടിന് മുകളില്‍ കടിയേൽക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച വാവ സുരേഷിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം ഗുരുതര അവസ്ഥയിലായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം 20 ശതമാനം മാത്രമായിരുന്നു.

വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ഇന്നലെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞിരുന്നു. നേരത്തെ പല തവണ വാവ സുരേഷിന് പാമ്പ് കടിയേറ്റിരുന്നു. 2020 ഫെബ്രുവരിയില്‍ പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റില്‍ നിന്നും അണലിയെ പിടി കൂടവെ കടിയേറ്റ സുരേഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരാഴ്ചയോളം ചികിത്സയിലായിരുന്നു.


No comments