എടത്തോട് കോളിയാറിൽ കാറിന് മുകളിലേക്ക് ലോറി മറിഞ്ഞു
പരപ്പ: എടത്തോട് കോളിയാറിൽ കാറിന് മുകളിലേക്ക് ലോറി മറിഞ്ഞു. കാഞ്ഞങ്ങാട് നിന്നും ബിരിക്കുളത്തെ ബന്ധുവീട്ടീൽ പോയി തിരിച്ചു പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിന് മുകളിലേക്കാണ് പാലാവയൽ ഭാഗത്തേക്ക് റബ്ബർ ഷീറ്റുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ഭാഗ്യം കൊണ്ട് ആളപകടം സംഭവിച്ചില്ല. റോഡിൽ കുറേ നേരം റോഡ് ഗതാഗതം തടസപ്പെട്ടു. ബ്രേക്ക് കിട്ടാത്തതിനാൽ നിയന്ത്രണം നഷ്ടപ്പെട്ടതാണ് ലോറി മറിയാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
No comments