Breaking News

ബിജെപി ഓഫീസിലേക്ക് പോയ സുഹൃത്തിന് കൂട്ട്പോയി: താൻ ബിജെപി അംഗത്വം സ്വീകരിച്ചെന്ന വാർത്ത കണ്ട് ഞെട്ടി ബിരിക്കുളത്തെ കോൺഗ്രസ് പ്രവർത്തകൻ


ബിരിക്കുളം: കിനാനൂർ-കരിന്തളത്തെ കോൺഗ്രസ്‌ നേതാക്കൾ  ബി.ജെ.പിയിലേക്ക് എന്ന വാർത്തയോടെ നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് രാഷ്ട്രീയ കപടനാടകമാണെന്ന് കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റി വ്യക്തമായി.

കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ്‌ ബിരിക്കുളത്തെ കെ.ഡി സുനിൽ കൊറ്റത്തിങ്കലാണ് താൻ ചതിക്കപ്പെട്ട വിവരം കോൺഗ്രസ് ഓഫീസിൽ വന്ന് നേതാക്കളോട് വിവരിച്ചത്. ബി.ജെ.പി പ്രവർത്തകനായ സുഹൃത്തിന് കൂട്ട് പോവുക മാത്രമാണ് താൻ ചെയ്തതെന്നും, അടിയുറച്ച കോൺഗ്രസ് പ്രവർത്തകനായ തനിക്ക് ഒരു കാരണവശാലും ബി ജെ പിയിലേക്ക് പോകേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നും സുനിൽ വ്യക്തമാക്കി. 

മണ്ഡലം പ്രസിഡന്റ്‌ ഉമേശൻ വേളൂർ, ഭാരവാഹികളായ സി.ഒ സജി, സി.വി ബാലകൃഷ്ണൻ, ബൂത്ത്‌ പ്രസിഡന്റ്‌ സണ്ണി ബിരിക്കുളം, വാർഡ് പ്രസിഡന്റ്‌ റെജി തോമസ് എന്നിവരോടാണ് സുനിൽ കാര്യങ്ങൾ വിശദീകരിച്ചത്. കൂടാതെ തനിക്ക് സംഭവിച്ച കാര്യങ്ങൾ സുനിൽ വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

https://fb.watch/b0w_x3iUYd/

No comments