Breaking News

മാലിന്യ മുക്ത കേരളത്തിനായി ഐ.എഫ്.എസ്.ഇ കള്ളാർ പഞ്ചായത്ത് തല ഉൽഘാടനം നടന്നു


കള്ളാർ: തെരുവോരങ്ങളിൽ എത്താതെ ഉറവിടങ്ങളിൽ സംസ്കരിക്കരിച്ചു മാലിന്യ രഹിത കേരളത്തിന് നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കള്ളാർ ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട് ടി.കെ നാരായണൻ പറഞ്ഞു

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏറെ പ്രാധാന്യം നൽകുന്ന മാലിന്യ സംസ്കാരണ പദ്ധതി നമ്മൾ ഓരോരുത്തരും ഉത്തരവാദിത്തതോടെ ഏറ്റെടുക്കേണ്ടതുണ്ട്. 

നൂതന യൂറോപ്യൻ ഇനോക്കുലം ബാക്ടീരിയൽ ടെക്നോളജിയുമായി ജൈവമാലിന്യങ്ങളെ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കാൻ ഐ.എഫ്.എസ്. ഇ (ഇൻ്റർ നാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെൻറ്) നടപ്പാക്കുന്ന പദ്ധതിയുടെ കള്ളാർ പഞ്ചായത്ത് തല ഉൽഘാടനം നടത്തി സംസാരിക്കുകയായിരുന്നു അവർ


മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ പുറം തള്ളുന്ന ശീലത്തിനെതിരെ സാമൂഹ്യ അവബോധം വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്. മാലിന്യ രഹിത കേരളത്തിനായി നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അതിന്റെ പ്രവർത്തനത്തിൽ എന്റെ എല്ലാവിധ സഹായ സഹകരണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹംപറഞ്ഞു. 


IFSE കാസർഗോഡ് ജില്ല  കോർഡിനേറ്റർ സുരേഷ് ഇ ബാബു അദ്ധ്യക്ഷത  വഹിച്ച് ചടങ്ങിൽ 

 പദ്ധതിയെയും IFSEയെയും പറ്റി അവതരിപ്പിച്ചു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഗോപി. കെ , ക്ഷേമ കാര്യ സ്റ്റാന്റി കമ്മിറ്റിചെയർ പേഴ്സൻ ഗീത.പി , പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രേഖാ. സി. നായർ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് ചാക്കോ , 9 ആം വാർഡ് മെമ്പർ ലീല ഗംഗാധരർ, 14ആം വാർഡ് മെമ്പർ കൃഷ്ണകുമാർ , CDS ചെയർപേഴ്സൻ കമലാക്ഷി കെ ,പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ വെഡിക്കൽ ഓഫീസർ ഡോ.സി.സുകു, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ , കള്ളാർ സെന്റ് തോമസ്സ് പള്ളി വികാരി ഫാ.ഡിനോ കുമ്മാനിക്കാട്ട്, കളളാർ മഹാവിഷ്ണു ക്ഷേത്രം പ്രസിഡണ്ടും മുൻ കള്ളാർ പഞ്ചായത്ത് പ്രസിഡണ്ടുമായ വിഘ്നേശ്വര ഭട്ട്, കള്ളാർ മുസ്ലിം ജമ അത്ത് പ്രസിഡണ്ട് സുബീർ, വ്യാപാരി വ്യവസായി കള്ളാർയൂണിറ്റ് പ്രസിഡണ്ട് മുരളി കെ , തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. IFSE താലൂക്ക് കോർഡിനേറ്റർ എം.കുഞ്ഞിരാമൻ സ്വാഗതവും IFSE കളളാർപഞ്ചായത്ത് കോർഡിനേറ്റർ അശോക കുമാർ നന്ദിയും പറഞ്ഞു  ഗ്രാമ സേവികമാരായ ശകുന്തള, രൻജിത , രാജശ്രീ. കെ.ശരണ്യ, സിന്ധു ഭാസ്കരൻ, സുജിത എ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു

No comments