കാഞ്ഞങ്ങാട് ബസിന് പിന്നിൽ അംബുലൻസ് ഇടിച്ച് രോഗി മരിച്ചു രോഗിയേയും കൊണ്ട് പരിയാരം മെഡിക്കൽ കോളേജിലേക്ക് പോകവെയാണ് അപകടം
കാഞ്ഞങ്ങാട് : പുതിയകോട്ട ഫെഡറൽ ബാങ്കിനു മുന്നിൽ ബസിനു പിറകിൽ അംബുലൻസ് ഇടിച്ച് ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി മരിച്ചു. കാസർകോട് സിതാംഗോളി പർമുദ സ്വദേശി സായിബാബ (54 ) ആണ് മരിച്ചത് ഉപ്പളയിൽ നിന്നും രോഗിയുമായി പരിയാരം മെഡിക്കൽ കോളേജിൽ പോകുന്ന സ്വകാര്യ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാരും , ചുമട്ടുതൊഴിലാളികളും യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത് അപകടത്തിൽ മറ്റു രണ്ടു പേർക്ക് നിന്നാര പരിക്കേറ്റു അൽപ്പനേരം ഗതാഗത തടസം നേരിട്ടു റോഡിൽ പരന്ന ഓയിൽ അഗ്നി രക്ഷാസേനയെത്തി കഴുകി.
No comments