Breaking News

ലോക കാൻസർ ദിനത്തിൽ കാൻസർ രോഗികൾക്കായി കേശദാനം നടത്തി മിടുക്കിയായി കരിന്തളത്തെ മധുരിമ


വെള്ളരിക്കുണ്ട് : കാൻസർ രോഗികൾക്കായി താൻ  പരിപാലിച്ചു വളർത്തിയ മുടി നൽകണമെന്ന്  മധുരിമയ്ക്ക് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു..ആഗ്രഹം രക്ഷിതാക്കളെ അറിയിച്ചപ്പോൾ അവരും കട്ട സപ്പോർട്ട് നൽകിയതോടെ കേശദാനത്തിന് BDK വളണ്ടിയർമാരുടെ സഹായവും എത്തി. ലോക കാൻസർ ദിനമായ ഫെബ്രുവരി 4 ന് മധുരിമയുടെ വീട്ടിൽ എത്തി BDK കോർഡിനേറ്ററും അധ്യാപകനുമായ ധനീഷ് ബിരിക്കുളം മുടി ഏറ്റു വാങ്ങി. മധുരിമ കയ്യൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. അച്ഛൻ മനോഹരൻ,അമ്മ ബിന്ദു. അനിയത്തി മഞ്ജിമയും ചേച്ചിയുടെ വഴിയേ കേശദാനം നടത്താനുള്ള ഒരുക്കത്തിൽ ആണ്.

No comments