Breaking News

കാസർകോട്ട്‌ പണ്ഡിറ്റ് ദീൻ ദയാൽ അനുസ്മരണം നടന്നു ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ അനുസ്മരണ ഭാഷണം നടത്തി


കാസർഗോഡ് : ജനസംഘം പ്രസിഡൻ്റായിരുന്ന പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ സ്മൃതി ദിനത്തിൽ ബിജെപി കാസർഗോഡ് ജില്ലാ കാര്യാലയത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. ബിജെപി ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ അനുസ്മരണ ഭാഷണം നടത്തി.


ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് എം. ബൽരാജ്, ജില്ലാ ജനറൽ സെക്രട്ടറി വിജയ കുമാർ റൈ, സെക്രട്ടറിമാരായ മണികണ്ഠ റൈ, മനുലാൽ മേലത്ത്, കാസർഗോഡ് മണ്ഡലം പ്രസിഡൻ്റ് പ്രമീള മജൽ, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ധനഞ്ജയൻ മധൂർ, ജില്ലാ ജനറൽ സെക്രട്ടറി കീർത്തൻ കുഡ്ലൂ, മീഡിയ കൺവീനർ അർപ്പിത് ദ്വാരക എന്നിവർ പങ്കെടുത്തു. ബിജെപിയുടെ ബൂത്ത് സമ്മേളനങ്ങൾക്കും സമർപ്പണ നിധി സ്വരൂപണത്തിനും ഇതോടെ തുടക്കമായി.

No comments