Breaking News

സംസ്ഥാന അധ്യക്ഷൻ ടി.നസറുദ്ദീൻ്റെ നിര്യാണത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂനിറ്റ് അനുശോചിച്ചു


പരപ്പ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ ടി.നസറുദ്ദീൻ്റെ നിര്യാണത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂനിറ്റ് അനുശോചിച്ചു. പരപ്പ ടൗണിൽ നടന്ന മൗനജാഥയ്ക്ക് ശേഷം യൂനിറ്റ് പ്രസിഡൻ്റ്, വിജയൻ കോട്ടക്കലിൻ്റെ അദ്ധ്യക്ഷതയിൽനടന്ന യോഗം പഞ്ചായത്ത് അംഗം സി എച്ച് അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഏ ആർ രാജു, സി.എം ഇബ്രാഹിം, രാഹുൽ, സലീം അനാമയൻ, വി.നാരായണൻ, സി.എച്ച് കുഞ്ഞബ്ദുള്ള, ജോയ് അബ്രഹാം, ഡെനിസ് ,ശ്രീജ മനോഹരൻ ,തുടങ്ങിയവർ സംസാരിച്ചു

No comments