Breaking News

കാസർഗോഡ് ജില്ലയിലേക്ക് കഞ്ചാവ് മൊത്തവിതരണം ചെയ്യുന്ന ആൾ പിടിയിൽ 45 കിലോ കഞ്ചാവുമായാണ് പ്രതിയെ പിടികൂടിയത്

 


കാസറഗോഡ്: ജില്ലയിലേക്ക് കഞ്ചാവ് മൊത്തവിതരണം നടത്തുന്ന നായൻമാർമൂല ആലംപാടി റോഡ് ശരീഫ മൻസിലിൽ മുഹമ്മദ്‌ കബീർ എൻ.എം എന്ന ആലംപാടി കബീർ (38) എന്നയാളെ ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 45 കിലോ കഞ്ചാവുമായി പിടികൂടിയ പ്രതികളെ ചോദ്യം ചെയ്‌ത തിൽ നിന്നാണ് കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന ഇയാളെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ആന്ധ്രായിൽ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ആന്ധ്രാ പോലീസുമായി ബന്ധപ്പെടുകയും ആന്ധ്രാ പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു


പ്രതിയെ ചോദ്യം ചെയ്തതിനെ തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം കുഞ്ചത്തൂർ നിന്നും 3.6 കിലോ കഞ്ചാവ് പിടികൂടിയിട്ടുണ്ട് . പ്രതിയെ പിടികൂടിയ സംഘത്തിൽ കാസറഗോഡ് ഡി വൈ എസ് പി പി.ബാലകൃഷ്ണൻ നായർ. ഇൻസ്‌പെക്ടർ മനോജ്‌ വി വി. എസ്. ഐ. ബാലകൃഷ്ണൻ സി.കെ, എസ്.സി.പി.ഒ ശിവകുമാർ, സി.പി.ഒമാരായ ഗോകുല.എസ്, ഷജീഷ് ഡ്രൈവർ രഞ്ജിത്ത് എന്നിവർ ഉണ്ടായിരുന്നു

No comments