Breaking News

പ്രസിദ്ധമായ കുന്നുംകൈ മഖാംഉറൂസ് ഫെബ്രുവരി 24 മുതൽ 28 വരെ 24ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്ത്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും


കുന്നുംകൈ : പ്രസിദ്ധമായ കുന്നുംകൈ മഖാംഉറൂസ് ഫെബ്രുവരി 24 മുതൽ 28 വരെ നടക്കും.

ഫെബ്രു.24ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് മാലോം മഖാം സിയാറത്ത് ബഹു.സയ്യിദ് ഖമറുദ്ധിൻ തങ്ങൾ അൽ ഹാദി കുന്നുംകൈ നേതൃത്വം നൽകും.

രാത്രി 7 മണിക്ക് ബഹു:സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്ത്കോയ തങ്ങൾ ഉറൂസ് ഉദ്ഘാടനം ചെയ്യും.

മുഖ്യപ്രഭാഷണം ഉസ്താദ് സ്വാലിഹ് അൻവരി ചേകന്നുർ. 

25ന് വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് ഖത്തംദുഅ,ബഹു  സയ്യിദ് മുഹമ്മദ് ശമീം തങ്ങൾ കുമ്പോൽ നേതൃത്വം നൽകും .രാത്രി 7 മണിക്ക് ഉൽഘാടനംബഹു ജുനൈദ് അൽ ഖാസിമി പ്രഭാഷണം: ബഹു ഇസ്മായിൽ വാഫി ദേശമങ്ങലം 


26ന് ശനിയാഴ്ച രാത്രി മജ്ലിസുന്നൂർ എൻ.പി.എം സയ്യിദ് ജലാലുദ്ധീൻ തങ്ങൾ അൽ ബുഖാരി കുന്നുംകൈ ഉദ്ഘാടനം ചെയ്യും .മജ്ലിസുന്നൂർ നേത്യത്വം: ബഹു സയ്യിദ് ഹദിയത്തുള്ള തങ്ങൾ ആലപ്പുഴ


27ന് ഞായറാഴ്ച രാത്രി സമാപന സമ്മേളനം ബഹു സയ്യിദ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.പ്രഭാഷണം:ബഹു.കുമ്മനം നിസാമുദ്ധിൻ അൽ അസ്ഹരി ബഹു ശൈഖുന  ചെറുമോത്ത് ഉസ്താദ്  കൂട്ടുപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും


28ന് തിങ്കളാഴ്ച ഉച്ചക്ക്

മൗലിദ് പാരായണവും അന്നദാനവും

സയ്യിദ് സ്വഫിയുള്ളാഹി തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകും

No comments