Breaking News

പാണത്തൂർ പരിയാരത്ത് ലോറി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച കുടുംബ സഹായനിധി കൈമാറി

 


രാജപുരം: പാണത്തൂർ പരിയാരത്ത് ലോറി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച കുടുംബ സഹായ നിധി കൈമാറി. രാജ്മോഹൻ ഉണ്ണിത്താൻ എംപി ഓൺലൈനിലൂടെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇ.ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷമി, പനത്തടി പ്രസിഡന്റ് പ്രസന്ന പ്രസാദ്, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ, കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ, കരിക്കെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ബാലചന്ദ്രൻ , പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.പത്മകുമാരി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലത അരവിന്ദൻ, രാധാകൃഷ്ണ ഗൗഡ, ബ്ലോക്ക്, പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പ്രസംഗിച്ചു. 

കഴിഞ്ഞ ഡിസംബർ 23 ന് പാണത്തൂർ പരിയാരത്ത് നടന്ന അപകടത്തിൽ കുണ്ടുപ്പള്ളി സ്വദേശികളായ 4  തൊഴിലാളികളാണ് മരിച്ചത്. തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാൻ ജനകീയ കമ്മിറ്റി രുപീകരിച്ച് പ്രവർത്തിച്ചു വന്നിരുന്നു. 4 കുടുംബങ്ങൾക്കും 8 ലക്ഷം രൂപ വീതം 32 ലക്ഷം രൂപയാണ് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബന്ധുകൾക്ക് വിതരണം ചെയ്തത്.

No comments