Breaking News

പരപ്പ കമ്മാടം ചീറ്റവളവിൽ ട്രാൻസ്ഫോമർ കയറ്റിവന്ന ട്രക്കിന് മുകളിലേക്ക് വൈദ്യുത പോസ്റ്റ്‌ ഒടിഞ്ഞു വീണു


പരപ്പ: കരിന്തളം കയനിയിൽ നിർമ്മാണം നടക്കുന്ന സബ്സ്റ്റേഷനിലേക്ക് കൂറ്റൻ ട്രാൻസ്ഫോമറും കൊണ്ട് പോവുകയായിരുന്ന ട്രക്കിന് മുകളിലേക്ക് പരപ്പ കമ്മാടം ചീറ്റവളവിൽ വച്ച് വൈദ്യുത പോസ്റ്റ്‌ ഒടിഞ്ഞു വീണു. പ്രദേശത്ത് ഗതാഗത തടസ്സം നേരിട്ടു. ആളപായമില്ല. വൈദ്യുതിബന്ധം വിഛേദിച്ച് അപകടം ഒഴിവാക്കി.

No comments