സംസ്ഥാനത്തെ മികച്ച യുവകർഷകനായി തെരഞ്ഞെടുക്കപ്പെട്ട ബളാലിലെ മനു ജോയിയെ നാലാം വാർഡ് സമിതി അനുമോദിച്ചു വാർഡ് മെമ്പർ സന്ധ്യശിവൻ ഉപഹാരം കൈമാറി
ബളാൽ: സംസ്ഥാനത്തെ മികച്ച യുവകർഷകനായി തെരഞ്ഞെടുക്കപ്പെട്ട ബളാൽ മരുതുംകുളത്തെ മനു ജോയി തയ്യിലിനെ ബളാൽ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് സമിതി അനുമോദിച്ചു. ഗ്രാമപഞ്ചായത്തംഗം സന്ധ്യശിവൻ മനു ജോയിക്ക് ഉപഹാരം നൽകി. കൃഷി ഓഫീസർ അനിൽ സെബാസ്റ്റ്യൻ, വി.കുഞ്ഞിക്കണ്ണൻ, രാധാകൃഷ്ണൻ കാരയിൽ, സുനിൽ കണ്ടത്തിൽ, കെ.എം.മാത്യു, എബിൻ തേക്കുംകാട്ടിൽ, റോബർട്ട് മൂലയിൽ, വി.എസ്.ആനന്ദ്, തങ്കച്ചൻ എന്നിവർ സംബന്ധിച്ചു.

No comments