Breaking News

ഗുണ്ട ജയനിൽ നായികയായി കാഞ്ഞങ്ങാട് സ്വദേശിനി വൃന്ദ എസ്.മേനോൻ


കാഞ്ഞങ്ങാട് :  കാഞ്ഞങ്ങാട്ടു നിന്ന് മറ്റൊരു നടി കൂടി വെള്ളിത്തിരയിൽ. ഒന്നിലേറെ തവണ ജില്ലാ കലാതിലകമായ വൃന്ദ എസ്.മേനോനാണ് കഴിഞ്ഞ ദിവസം റിലീസായ ഗുണ്ട ജയനിലെ നായിക. കാഞ്ഞങ്ങാട്ടെ ഹോമിയോ ഡോക്ടർ വിവേക് സുധാകരന്റെ ഭാര്യയാണ്. കാഞ്ഞങ്ങാട് സൗത്തിലെ 'പ്രണവത്തി ലാണ് താമസം. പടന്നക്കാട് നെഹ്രു കോളേജിലെ മുൻ മലയാളം അധ്യാപകൻ നീലേ ശ്വരത്തെ ഡോ. യു.ശശി മേനോന്റെയും വിദ്യാഭ്യാസ ജില്ലാ ഓഫീസറായി വിരമിച്ച സി.ഉഷയുടെയും മകളാണ് വൃന്ദയുടെ സഹോദരൻ വിപൻദാസ് മുൻ സംസ്ഥാന സ്കൂൾ കലാപ്രതിഭയായിരുന്നു. ഇപ്പോൾ അമേരിക്കയിൽ ഡോക്ടറാണദ്ദേഹം. നായകൻ സൈജു കുറുപ്പാണ്. നായകന്റെ ഭാര്യയുടെ റോളാണ് വൃന്ദയ്ക്ക്. ചേർത്തല സ്വദേശി അരുൺ വൈഗ കഥയെഴുതി സംവിധാനം ചെയ്തതാണ് ഗുണ്ട ജയൻ

No comments