Breaking News

ആർ ബാലകൃഷ്ണപിള്ളയുടെ ജന്മദിനം കേരളാകോൺഗ്രസ് ബി കാസർഗോഡ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് പുന്നക്കുന്ന് അഗതിമന്ദിരത്തിൽ സമുചിതമായി ആചരിച്ചു


വെള്ളരിക്കുണ്ട് :കേരള കോൺഗ്രസ് സ്ഥാപക നേതാവ് ആർ ബാലകൃഷ്ണപ്പിള്ളയുടെ എൺപത്തിയേഴാം ജന്മദിനം കേരള കോൺഗ്രസ് ബി കാസർഗോഡ് ജില്ലാ കമ്മിറ്റി വെള്ളരിക്കുണ്ട് പുന്നക്കുന്ന് ട്രിനിറ്റി പൂവർ ഹോമിലെ അന്തേവാസികളോടൊപ്പം ആഘോഷിച്ചു, പുഷ്പാർച്ചനയും ജന്മദിന കേക്ക് മുറിക്കുകയും ചെയ്തു.അന്തേവാസികൾക്ക് ഭക്ഷണം വിതരണം ചെയ്തു, ജില്ലാ പ്രസിഡണ്ട് പി ടി നന്ദകുമാർ വെള്ളരിക്കുണ്ട് ,ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത്, ജില്ലാ സെക്രട്ടറി അഗസ്റ്റിൻ നടയ്ക്കൽ, യൂത്ത്ഫ്രണ്ട് ബി ജില്ലാ പ്രസിഡണ്ട് സന്തോഷ് മാവുങ്കാൽ, എം ഷാജി  പൂവർ ഹോമിലെ സിസ്റ്റർമാർ എന്നിവർ സംബന്ധിച്ചു.

No comments