മാലോം പുല്ലടിയിൽ മൂന്നാം ദിവസവും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു: ദുരിതത്തിലായി മലയോര കർഷകർ
വെള്ളരിക്കുണ്ട്: ബളാൽ ഗ്രാമപഞ്ചായത്ത് തിർത്തിയിലെ മാലോം പുല്ലടിയിൽ മൂന്നാം ദിവസവും കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കൽ തുടരുകയാണ്.
മുല്ലശ്ശേരി തറവാട്ടിലെ മധു, ഹരീഷ് എന്നിവരുടെ വളപ്പിലാണ് കാട്ടാന ഇപ്പോഴും . നിലയുറപ്പിച്ചിട്ടുള്ളത്. ഇവരുടെ ഒട്ടേറെ വാഴ, കവുങ്ങ്, തെങ്ങിൻതൈകൾ എന്നിവ മൂന്നു ദിവസത്തിനുള്ളിൽ ആന നശിപ്പിച്ചു കഴിഞ്ഞു. പടക്കം പൊട്ടിച്ചും ഒച്ചവച്ചും ആനയെ ഓടിക്കാനുള്ള നാട്ടുകാരുടെ ശ്രമം രാത്രിയിലും തുടരുകയാണ്. വനം വകുപ്പ് അധികൃതർ എത്രയും വേഗം ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം

No comments