Breaking News

ജില്ലയിലെ മികച്ച യുവ ക്ലബിനുള്ള പുരസ്കാരം രാജപുരം വണ്ണാത്തിക്കാനം ഓർമ്മ യുവക്ലബിന് മന്ത്രി ആൻ്റണി രാജുവിൽ നിന്നും ക്ലബ് ഭാരവാഹികൾ പുരസ്ക്കാരം ഏറ്റുവാങ്ങി


രാജപുരം: സമൂഹത്തിലെ വിവിധ മേഖലകളിൽ മാതൃകാപരമായി പ്രവർത്തനം കാഴ്ചവയ്ക്കുന്ന യുവാ ക്ലബ്ബുകളെ  കണ്ടെത്തി  പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദന്റെ പേരിൽ   സംസ്ഥാന തലത്തിൽ  ജില്ലായിലെ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന യൂത്ത് ക്ലബ്ബുകൾക്കും തിരഞ്ഞെടുത്തു.ജില്ലായിലെ മികച്ച യുവ ക്ലബിനുള്ള പുരസ്കാരത്തിന് രാജപുരം വണ്ണാത്തിക്കാനം ഓർമ്മ യുവ ക്ലബിനെ തെരഞ്ഞെടുത്തു.  30,000 രൂപയും  പ്രശസ്തിപത്രവും മൊമെന്റോയുമാണ് പുരസ്കാരം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ വെച്ച് മന്ത്രി ആന്റണി രാജുവിൽ നിന്നും ഏറ്റു വാങ്ങി. കോവിഡ് കാലത്ത് ഉൾപ്പെടെ ശ്രദ്ധേയമായ മാതൃകാപരമായ പ്രവർത്തനം നടത്തിയതിനാണ് അവാർഡിന് തെരഞ്ഞെടുത്തത്.

No comments