അധ്യാപനവും പത്രപ്രവർത്തനവും ഉന്നതിയിലെത്തിച്ച ശ്രേഷ്ഠ ജീവിതം വെള്ളരിക്കുണ്ട് നാട്ടക്കല്ലിലെ പി.പി ജയൻ മാസ്റ്റർ ഇന്ന് വിദ്യാലയത്തിൻ്റെ പടിയിറങ്ങുന്നു
മലയോര മേഖലയിലെ കലാ-സാംസ്കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ജയൻ മാസ്റ്റർ 1994- മുതൽ മാതൃഭൂമി ദിനപ്പത്രത്തിൻ്റെ വെള്ളരിക്കുണ്ട് ലേഖകനുമാണ്. പത്രപ്രവർത്തകൻ എന്ന നിലയിൽ മാസ്റ്റർ നടത്തിയ ഒട്ടേറെ സാമൂഹിക ഇടപെടലുകൾ, പ്രത്യേകിച്ച് ദളിത്-ദരിദ്ര വിഭാഗങ്ങളോട് ആഭിമുഖ്യം പുലർത്തി നടത്തിയവ, സവിശേഷ പൊതുജന ശ്രദ്ധയും അംഗീകാരവും നേടി.
അധ്യാപന വൃത്തിയുടെ തിരക്കുകൾക്കിടയിലും യഥാർത്ഥ പത്രപ്രവർത്തകൻ്റെ ജീവിത ശൈലിയിലൂടെ നിരവധി പാവപ്പെട്ട കുടുംബങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായം എത്തിച്ചു.ലുലു ഗ്രൂപ്പിൽ നിന്നു മാത്രം അഞ്ചു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ഒരു കുട്ടിയുടെ വീട്ടു നിർമാണത്തിനായി നേടിയെടുത്തത് മാധ്യമ പ്രവർത്തനം സാമൂഹ്യ നന്മയ്ക്കായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിൻ്റെ മകുടോദാഹരണമായിരുന്നു.
ഇനിയുള്ള കാലം മാധ്യമ പ്രവർത്തന രംഗത്തും കലാ-സാംസ്കാരിക രംഗത്തും കൂടുതൽ ശോഭയോടെ സജീവമാകാനാണ് മാസ്റ്റർക്ക് താല്പര്യം. ബളാൽ ഗ്രാമ പഞ്ചായത്തിലെ നാട്ടക്കല്ലാണ് സ്വദേശം. നിലവിൽ പരപ്പയിൽ താമസം.ഭാര്യ രജനി

No comments