Breaking News

മേയാൻ വിട്ട ഗർഭിണിയായ പശുവിനെ വെടിവച്ചു കൊന്ന യുട്യൂബർ ഇറച്ചി കറിവെച്ച് പൊലീസ് സ്റ്റേഷനിലും നൽകി


കൊല്ലം: മേയാന്‍ വിട്ട പശുവിനെ വെടിവെച്ചു കൊന്നകേസില്‍ അറസ്റ്റിലായ യൂട്യൂബര്‍
ഇറച്ചിക്കറി വച്ച് പൊലീസ് സ്റ്റേഷന്‍, ഫയര്‍ സ്‌റ്റേഷന്‍) എന്നിവിടങ്ങളില്‍ വിതരണം ചെയ്തിരുന്നു. കടയ്ക്കല്‍ ഫയര്‍ സ്റ്റേഷന്‍, കടയ്ക്കല്‍ ഉള്‍പ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് ഇറച്ചിക്കറി വിതരണം നടത്തിയത്.



സംഭവത്തില്‍ കൊല്ലം ചിതറ ഐരക്കുഴി സ്വദേശി റജീഫ്, റജീഫിന്റെ പിതാവ് കമറുദ്ദീന്‍, കൊച്ചാലുംമൂട് സ്വദേശി ഹിലാരി എന്നിവരെ ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.'ഹംഗ്റി ക്യാപ്റ്റന്‍' എന്ന യുട്യൂബ് ചാനലിലൂടെ പാചകരീതി പരിചയപ്പെടുത്തുന്നതിന് പശുവിന്റെയും ആടിന്റെയും ഇറച്ചി ഇവര്‍ ഉപയോഗിച്ചിരുന്നു.

No comments