Breaking News

ബളാൽ ചെമ്മഞ്ചേരിയിൽ ആസിഡ് അകത്തുചെന്ന് വീട്ടമ്മയായ വൃദ്ധ മരണപ്പെട്ടു


വെള്ളരിക്കുണ്ട്: ആസിഡ് അകത്തുചെന്ന് വൃദ്ധ മരണപ്പെട്ടു. ബളാല്‍ ചെമ്മഞ്ചേരിയിലെ മാത്യുവിന്റെ ഭാര്യ കുഞ്ഞമ്മ മാത്യുവാ(75)ണ് മരണപ്പെട്ടത്. വീടിന്റെ പിറകുവശത്ത് റബ്ബര്‍ ടാപ്പിംഗിനു വേണ്ടി സൂക്ഷിച്ചുവെച്ച ആസിഡാണ് കുഞ്ഞമ്മ എടുത്തു കഴിച്ചത്. 

കുഞ്ഞമ്മയുടെ നിലവിളി കേട്ട് വീട്ടുകാരും പരിസരവാസികളും ഉടന്‍ തന്നെ കുഞ്ഞമ്മയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്നുമാസം മുമ്പാണ് കുഞ്ഞമ്മയുടെ ഭര്‍ത്താവ് മാത്യു മരണപ്പെട്ടത്. അതിനുശേഷം കഠിനമായ മാനസിക വിഷമത്തിലായിരുന്നു കുഞ്ഞമ്മയെന്ന് ബന്ധുക്കള്‍ പറയുന്നു. മക്കള്‍:ബാബു, അമ്മിണിക്കുട്ടി, ലിസി, കുഞ്ഞുമോള്‍.

വെള്ളരിക്കുണ്ട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ജില്ലാ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

No comments