Breaking News

നിത്യോപയോഗ സാധനങ്ങൾക്ക് പൊള്ളുന്ന വില നിലനിൽപ്പിനായി ഭക്ഷണത്തിൻ്റെ വില വർദ്ധിപ്പിച്ച് വെള്ളരിക്കുണ്ടിലെ ഹോട്ടൽ ഉടമകളും


വെള്ളരിക്കുണ്ട്: ഒരു ലിറ്റർ ഓയിലിന് 165 രൂപയും കോഴിക്ക് 170 തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിച്ചതോടെ നിലനിൽപ്പിന് വേണ്ടി മറ്റ് മാർഗങ്ങളില്ലാത്തതു കൊണ്ടാണ്  നേരിയ വിലവർദ്ധനവ് നടപ്പാക്കേണ്ടി വന്നതെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. ഹോട്ടൽ ആൻ്റ് റെസ്റ്റോറൻ്റ് അസോസിയേഷൻ്റേതാണ് തീരുമാനം. കെട്ടിട വാടക, വൈദ്യുതി ബിൽ, തൊഴിലാളികളുടെ വേതനം എന്നീ ബാധ്യതകൾക്ക് പുറമെ സകല മേഖലയിലും അനുദിനം വില കുതിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഹോട്ടൽ വ്യവസായം നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന സാഹചര്യത്തിലാണ് ഭക്ഷണവിഭവങ്ങളുടെ വില വർദ്ധിപ്പിച്ചതെന്ന് ഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾ  പറയുന്നു. ചായ, ഭക്ഷണ സാധനങ്ങൾ എന്നിവക്ക്  2 രൂപ ഉൾപ്പടെ എല്ലാ ഭക്ഷണ സാധനങ്ങൾക്കും ആനുപാതികമായി വില വർദ്ധിപ്പിച്ചു. എല്ലാ ഹോട്ടലുകളും ഒരുപോലെ വില വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും  ഇത് തിരിച്ചറിയാതെ ഉപഭോക്താക്കൾ  വില വർദ്ധിപ്പിച്ചതിൻ്റെ പേരിൽ  പ്രകോപിതരാവുകയും ഹോട്ടലിലേക്ക് വരാതാവുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെന്ന് ഹോട്ടലുടമകൾ മലയോരം ഫ്ലാഷിനോട്  പറഞ്ഞു.


No comments