Breaking News

മേലടുക്കം കോളനി ശുദ്ധജല വിതരണ പദ്ധതി മാസങ്ങൾ കഴിഞ്ഞിട്ടും പുന:സ്ഥാപിക്കാത്തതിൽ പ്രതിഷേധം: സിപിഐഎം മൗക്കോട് ലോക്കൽ കമ്മിറ്റി പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി


ഭീമനടി: റോഡ് നവീകരണത്തിന്റെ ഭാഗമായി തകർന്ന മേലടുക്കം കോളനി ശുദ്ധജല വിതരണ പദ്ധതി മാസങ്ങൾ കഴിഞ്ഞിട്ടും പുന:സ്ഥാപിക്കാത്ത പഞ്ചായത്ത്  നിലപാടിൽ പ്രതിഷേധിച്ച് സിപിഐഎം മൗക്കോട് ലോക്കൽ കമ്മിറ്റി  പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി.മാർച്ച് ഏരിയാ കമ്മിറ്റിയംഗം  ടി കെ സുകുമാരൻ ഉദ്ഘാടനം ചെയതു. പി പി രവീന്ദ്രൻ അധ്യക്ഷനായി. ടി വി രാജീവൻ, കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു. പി വി അനു സ്വാഗതം പറഞ്ഞു . വെസ്റ്റ് എളേരി പഞ്ചായത്തിലെ മൗക്കോട്, മേലടുക്കം പ്രദേശങ്ങളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ പട്ടികജാതി വികസന ഫണ്ടിൽ നിന്ന് 22 ലക്ഷം രൂപ ചെലവഴിച്ചാണ് വർഷങ്ങൾക്ക് മുൻപ് മേലടുക്കം ശുദ്ധജല വിതരണ പദ്ധതി തുടങ്ങിയത്. നിലവിൽ 50 ഓളം കുടുംബങ്ങൾ കുടിവെള്ളത്തിന് ഇതിനെ മാത്രം ആശ്രയിക്കുന്നു. ചീമേനി കാക്കടവ് കടുമേനി റോഡിന്റെയും, കുണ്ടംതട്ട് മൗക്കോട് റോഡിന്റെയും നവീകരണത്തിന്റെ ഭാഗമായി മണ്ണെടുക്കുമ്പോൾ ഇരുഭാഗത്തുമായി 400 മീറ്റർ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ തകർന്നു. ഇതോടെ കുടിവെള്ള വിതരണം നിലച്ചു. ഇതിന് പരിഹാരം കാണാൻ നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ച് നിവേദനങ്ങളും പരാതികളും നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. നിലവിൽ മേലടുക്കം ഭാഗത്തെ കുടുംബങ്ങൾ കുടിവെള്ളം മറ്റ് പ്രദേശങ്ങളിൽ നിന്ന് വാഹനങ്ങളിൽ കൊണ്ടുവരികയാണ്. ഈ ദുരിതങ്ങളെല്ലാം അറിഞ്ഞിട്ടും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കാത്തതിനാലാണ് പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയത്.

No comments