Breaking News

വടക്കാകുന്ന് മരുതുകുന്ന് പ്രദേശത്ത് ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ചുനൽകിയ ഭൂമി ഖനനമാഫിയ കയ്യടക്കിയതിൽ പ്രതിഷേധം: ആദിവാസി ക്ഷേമസമിതി സായാഹ്ന ധർണ്ണ നടത്തി


വെള്ളരിക്കുണ്ട്: വടക്കാകുന്ന്-മരുതുകുന്ന് ഭാഗങ്ങളിലെ ഖനനാനുമതികളുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഖനന മാഫിയകളും ബളാൽ പഞ്ചായത്ത് സെക്രട്ടറിയുമായുള്ള ഫോൺ സംഭഷണത്തിൽ ഉന്നതതല അന്വേഷണം നടത്തുക,നിയമ ലംഘനങ്ങളിലൂടെയാണ് ഖനനാനുമതികൾ നേടിയതെന്നും, പലരെയും സ്വാധീനിക്കുകയും, പല ഉന്നതരും തങ്ങളെ സമീപിച്ചിട്ടുണ്ടെന്നുമുള്ള ഖനന മാഫിയകളുടെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തി ബന്ധപ്പെട്ടവർക്കെതിരെ നടപടികൾ സീകരിച്ച് നൽകിയ അനുമതികൾ റദ്ദ് ചെയ്യുക,ഭൂരഹിതരായ ആദിവാസികൾക്ക്  പതിച്ചുനൽകിയ ഭൂമി ഉൾപ്പെടെ റവന്യു ഭൂമി  ഉൾപ്പെട്ട പ്രദേശത്താണ് ഖനന പ്രവർത്തനങ്ങൾക്ക് നീക്കം നടക്കുന്നത്, റീസർവ്വേയിലൂടെ റവന്യുഭൂമി കണ്ടെത്തി ആദിവാസികൾക്ക് ഉൾപ്പെടെ പതിച്ചു നൽകിയ ഭൂമി തിരിച്ച് നൽകുക,നൂറ് കണക്കിന് ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെ ആയിരകണക്കിന് ജനങ്ങളുടെ കുടിവെള്ള ഉറവിടമായ വടക്കാകുന്ന്  മലനിരകൾ സംരക്ഷിക്കുക, ജനങ്ങളുടെ ജീവനും ആരോഗ്യ പരമായ ജീവിതത്തിനും, കൃഷിക്കും, കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവി ജീവിതത്തിനുമെല്ലാം ഭീഷണിയാകുന്ന ഖനന നീക്കങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആദിവാസി ക്ഷേമസമിതി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു, ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.രാജൻ ഉദ്ഘാടനം ചെയ്തു. എ.കെ.എ സ് പഞ്ചായത്ത് വൈസ് .പ്രസിഡൻറ് കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. എം.ബി.രാഘവൻ, ഗിരീഷ് കാരാട്ട്, ടി.എൻ.അജയൻ, പി.ഡി.അബ്രഹാം, ബാബു.ടി.എൻ,സനോജ് എന്നിവർ സംസാരിച്ചു.കെ.എസ്.രവീന്ദ്രൻ സ്വാഗതം പറഞ്ഞു.

No comments