Breaking News

കെസിവൈഎം തോമാപുരം ശാഖയുടെ ലോക വനിതാദിനാചരണ പരിപാടികൾക്ക് തുടക്കം


ചിറ്റാരിക്കാൽ : കെ സി വൈ എം തോമാപുരം ശാഖയുടെ നേതൃത്വത്തിൽ ലോകവനിതാദിനത്തിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. വനിതകളുടെയും യുവതികളുടെയും സ്വയംപര്യാപ്തത, യുവതികളെ സമൂഹത്തിൽ മുൻപന്തിയിലേക്ക് എത്തിക്കുക തുടങ്ങി സ്ത്രി ശാക്തീകരണ ലക്ഷ്യമാക്കിയുള്ള പരിപാടിയുടെ ഭാഗമായി പള്ളി അങ്കണത്തിൽ യുവതികൾ കൊളാഷ് പ്രദർശനം നടത്തി. ലോകത്ത് പ്രതിസന്ധികളെ തരണം ചെയ്ത് വിജയിച്ച വനിതകളുടെ ചിത്രവും ചരിത്രവും ഒപ്പം കത്തോലിക്കാസഭയിൽ വിശുദ്ധാരക്കപ്പെട്ട സ്ത്രികളുടെ പ്രാധാന്യവും കൊളാഷ് പ്രദർശനത്തിന്റെ പ്രത്യേകതകളാണ്. വനിതാദിനാഘോഷ പരിപാടിക്ക് കെ സി വൈ എം തോമാപുരം ശാഖ ജോയിന്റ് സെക്രട്ടറി അൻസിൽ സുനിൽ പൊടിമറ്റത്തിൽ  അദ്ധ്യക്ഷത വഹിച്ചു. കെ സി വൈ എം തോമാപുരം ശാഖ ആനിമേറ്ററും , ജ്യോതിഭവൻ സ്പെഷ്യൽ സ്ക്കൂൾ പ്രിൻസിപ്പലുമായ സി. ജിസ് മരിയ എസ്.എ.ബി.എസ് ഉദ്ഘാടനം ചെയ്തു. ശൈശവത്തിൽ തന്നെ കുട്ടികൾക്ക് പരസ്പര ബഹുമാനത്തിന്റെയും, സഹജീവികളോടുള്ള കരുതലിന്റെയും വിദ്യാഭ്യാസം നൽകാൻ നമ്മുടെ സമൂഹം തയാറാകണം. കുടുബത്തിന്റെ ദീപമായ വനിതകളെ സമൂഹത്തിന്റെ വെളിച്ചമാക്കാൻ എല്ലാവരും മുന്നിട്ടു നിൽക്കണമെന്ന് സിസ്റ്റർ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. വനിതാശാക്തികരണവുമായി ബന്ധപ്പെട്ട സംവാദത്തിനെ ഗ്ലാഡിസ് ജൂലിസും, ഗ്ലോറിസ് ചെട്ടിയിൽ എന്നിവർ നേതൃത്വം നൽകി. പരിപാടികൾക്ക് കെ സി വൈ എം തോമാപുരം ശാഖ ഡയറക്ടർ ഫാ. പയസ് അരീക്കാട്ടിൽ, യൂണിറ്റ്  പ്രസിണ്ടന്റ് സെലക്റ്റ്  സെബാസ്റ്റ്യൻ ഇടക്കരോട്ട് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

No comments