Breaking News

ഭക്ഷണം വിതരണം ചെയ്യുന്ന ചടങ്ങുകൾ നടത്തുന്നവർ മുൻകരുതലിനായി വാർഡ് മെമ്പറേയോ ആരോഗ്യ പ്രവർത്തകരേയോ അറിയിക്കണം


വെള്ളരിക്കുണ്ട്: വീടുകളിലും പൊതു സ്ഥലങ്ങളിലും നടക്കുന്ന ഭക്ഷണം നൽകുന്ന ചടങ്ങുകളുടെ വിവരം അതാത് പ്രദേശത്തെ വാർഡ് മെമ്പറെയും വാർഡ്തല ആരോഗ്യ പ്രവർത്തകരെയും നിർബന്ധമായും അറിയിക്കണം. തെയ്യം, വിവാഹം ഗൃഹപ്രവേശനം പോലുള്ള ചടങ്ങുകൾ വീടുകളിൽ നടക്കുമ്പോൾ ചില സ്ഥലങ്ങളിൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കാതെ നടത്തുകയും വയറിളക്ക രോഗം ഉണ്ടാവുകയും ചെയ്തത് ശ്രദ്ധയിൽ പെട്ടതിനാലുമാണ് ഈ അറിയിപ്പ്. ആരോഗ്യ പ്രവർത്തകർക്ക് സ്ഥലം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ മുൻകൂട്ടി നിർദ്ദേശിക്കേണ്ടതുണ്ട്. പൊതുജനങ്ങൾ  സഹകരിക്കണം.

No comments