Breaking News

മൂല്യബോധവൽക്കരണ സെമിനാറുമായി വള്ളിക്കടവ് സെന്റ് സാവിയോ സ്കൂൾ


മാലോം : വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും ചുള്ളിക്കര ഡോൺ ബോസ്കോയുടെയും സംയുക്ത അഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായ് ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.  കൗമാരക്കാരിൽ വളർന്ന് വരുന്ന ലഹരി ഉപയോഗത്തിൽ അടിപ്പെടാതെ ഒരു തലമുറയെ ശരിയായ ദിശയിൽ നയിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ബോധവൽക്കരണ സെമിനാർ പ്രിൻസിപൽ സി. ലിയ മരിയ എസ്.എ.ബി.എസ്. ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ യുഗത്തിൽ ഒളിഞ്ഞിരിക്കുന്ന വിവിധ ലഹരികൾ കുട്ടികളെ എങ്ങനെ കീഴ്പ്പെടുത്തുന്നുവെന്നും അതിൽ വിദ്യാർത്ഥികൾ കാണിക്കേണ്ട ജാഗ്രത എന്ന വിഷയത്തെക്കുറിച്ച് പ്രൊജക് കോഡിനേറ്റർ സംഗീത ക്ലാസ്സ് നയിച്ചു. ജില്ല കൗൺസിലർ കീർത്തിപ്രിയ , അജി തോമസ് , വിദ്യാർത്ഥി പ്രതിനിധി ക്ലയർ മരിയ ഡൊമിനിക് എന്നിവർ പ്രസംഗിച്ചു.

No comments