Breaking News

കള്ളാറിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ജീപ്പ് പാഞ്ഞ്കയറി രണ്ട് സ്ക്കൂൾ വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്

രാജപുരം: കള്ളാറിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥികളുടെ ഇടയിലേക്ക് ജീപ്പ് പാഞ്ഞ് കയറി രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടം  നടന്നത്. രാജപുരം ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനി റെയ്ന 15, ആറാം തരം വിദ്യാർത്ഥിനി എസ്തർ (12 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരും കോഴിക്കോട്ടുമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വാഹനം രാജപുരം  പോലീസ് കസ്റ്റഡയിലെടുത്തു.

No comments